22 December Sunday

കെസിഇസി 
സംസ്ഥാന സമ്മേളനം 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 കാസർകോട്‌

കേരള കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ സെന്റർ സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ തൃക്കരിപ്പൂരിൽ നടക്കും. ശനി പകൽ മൂന്നിന്‌ ആർജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയസ്‌കുമാർ ഉദ്‌ഘാടനം ചെയ്യും. വൈകീട്ട്‌ അഞ്ചിന്‌ ചർച്ചാ ക്ലാസ്സും    ആറിന്‌ നേതൃസംഗമവും യാത്രയയപ്പ്‌ സമ്മേളനവും രാത്രി 8.30ന്‌ കലാപരിപാടികളും നടക്കും. ഞായർ രാവിലെ ഒമ്പതിന്‌ സെമിനാർ.  സമാപന സമ്മേളനം പകൽ മൂന്നിന്‌ കെ പി മോഹനൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ടി വി ബാലകൃഷ്ണൻ,  വി വി കൃഷ്ണൻ,  ഇ വി ഗണേശൻ,  പി വി തമ്പാൻ,  സി സുജിത്ത്‌,  രവീന്ദ്രൻ കുന്നോത്ത്‌ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top