21 November Thursday

രണസ്മരണകൾ സാക്ഷി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 തങ്കച്ചന്റെ ഉജ്വല രക്തസാക്ഷിത്വ സ്മരണകളിരമ്പുന്ന ചെറുപുഴയുടെ മണ്ണിലാണ് സിപിഐ എം പെരിങ്ങോം ഏരിയാ സമ്മേളനത്തിന്‌ ചെങ്കൊടിയുയരുന്നത്‌.  കാങ്കോൽ–-- ആലപ്പടമ്പ്, പെരിങ്ങോം–- -വയക്കര, ചെറുപുഴ, എരമം-–- കുറ്റൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ പെരിങ്ങോം ഏരിയ. ഈ നാല് പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫും. ഇതിൽ കാങ്കോൽ–- -ആലപ്പടമ്പ്, എരമം-–- കുറ്റൂർ പഞ്ചായത്തുകളിൽ പ്രതിപക്ഷമില്ല. 

ഏരിയയിൽ 14 ലോക്കലുകളും  275 ബ്രാഞ്ചുകളും 4073 പാർടി അംഗങ്ങളും ഒരുലക്ഷത്തിലേറെ വർഗ–- ബഹുജന സംഘടനാ അംഗങ്ങളുമുണ്ട്. കഴിഞ്ഞ സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങളിൽ മിക്കവയും  പൂർത്തിയാക്കാനായി. ബഹുജന സ്വാധീനം വർധിപ്പിച്ചു.  ദേശാഭിമാനി പത്ര പ്രചാരണരംഗത്തും വലിയ മുന്നേറ്റമുണ്ടാക്കാനായി. രണ്ടായിരത്തിലേറെ വാർഷികക്കാർ ഉൾപ്പെടെ ഏഴായിരത്തിലധികം ദേശാഭിമാനി വരിക്കാർ ഏരിയയിലുണ്ട്‌.  ഐആർപിസി പ്രവർത്തനവും മാതൃകാപരമാണ്‌. അവശ ജനവിഭാഗങ്ങളെ പരിപാലിക്കാൻ മാത്തിലിൽ സാന്ത്വന വയോജന കേന്ദ്രവും പ്രവർത്തിക്കുന്നു. മുന്നൂറ് അന്തേവാസികൾ ഇതിനകം പരിചരണത്തിനായി കേന്ദ്രത്തിലെത്തിയിട്ടുണ്ട്. 
മുനയൻകുന്ന് ഉൾപ്പെടെ നിരവധി കർഷകസമര പോരാട്ടങ്ങളുടെ ഓർമകൾ നെഞ്ചേറ്റുന്ന പാർടി കേന്ദ്രങ്ങളാണ് ഏരിയയിലെ ഭൂരിഭാഗം ഗ്രാമങ്ങളും. മുനയൻകുന്ന് രക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന പാടിയോട്ടുചാലിൽ തലയെടുപ്പോടെ നിൽക്കുന്ന രക്തസാക്ഷി സ്തൂപം ഈ കാലയളവിലാണ് നിർമിച്ചത്. ഇതിന് സമീപമാണ് ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസായ മുനയൻകുന്ന് രക്തസാക്ഷി സ്മാരകമന്ദിരം. വിപുലമായ ബഹുജന അടിത്തറയുള്ള പെരിങ്ങോം ഏരിയയിലെ പ്രസ്ഥാനത്തെ കൂടുതൽ ജ്വലിപ്പിക്കാൻ  ചെറുപുഴ സമ്മേളനം കരുത്തുപകരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top