25 December Wednesday

വെള്ളോറയിൽ വീണ്ടും പുലി ?

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

വെള്ളോറയിൽ പുലി കൊന്ന ആട്

വെള്ളോറ 
വെള്ളോറയിൽ വീണ്ടും പുലിയെന്ന്‌ സംശ യം. അറക്കൻപാറ അമ്പലത്തിന് പിറകു വശത്തെ പന്തമാക്കൽ രവീന്ദ്രന്റെ   രണ്ട് ആടുകളെയാണ് പുലി ആക്രമിച്ചത്. ഇവയിലൊന്ന് ചത്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ എഴുന്നേറ്റ് പുറത്തിറങ്ങുമ്പോഴേക്കും പുലി ഓടിപ്പോയി. വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇരുപതോളം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 
ആടിന് കടിയേറ്റ രീതി പരിശോധിച്ച്‌ പുലിയാകാം ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ആടിനെ കൊന്നിട്ട സ്ഥലത്ത് കാമറ സ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വനംവകുപ്പിന്റെയും ആർആർടിയുടെയും   നാൽപ്പതോളം ഉദ്യോഗസ്ഥർ കടവനാട് എസ്റ്റേറ്റിൽ പരിശോധന നടത്തും. കൂടുവയ്‌ക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും ലഭ്യമായാൽ ഉടൻ കൂട് സ്ഥാപിക്കുമെന്നും തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി സതീശൻ ദേശാഭിമാനിയോട് പറഞ്ഞു. 
കൊട്ടിയൂരിൽനിന്നാണ് കൂട് എത്തിക്കേണ്ടത്. വെള്ളിയാഴ്ച രാത്രിയും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വത്സല, എരമം-–- കുറ്റൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ആർ രാമചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ജനങ്ങളുടെ ഭീതി അകറ്റണം
ദിവസങ്ങളായി പുലി ഭീതിയിൽ കഴിയുന്ന  വെള്ളോറയിലെയും സമീപപ്രദേശങ്ങളിലെയും   ജനങ്ങളുടെ ഭീതി അകറ്റാൻ  നടപടി സ്വീകരിക്കണമെന്ന് സിപിഐ എം വെള്ളോറ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.  ജനങ്ങൾ ഉറക്കമില്ലാത്ത അവസ്ഥയിലാണ്. കുട്ടികൾക്കും മുതിർന്നവർക്കും  പകൽ സമയത്ത് ഉൾപ്പെടെ പുറത്തിറങ്ങാൻ ഭയമാണ്. കൂടുതൽ ക്യാമറകളും കൂടും സ്ഥാപിച്ച് പുലിയെന്ന് സംശയിക്കുന്ന ജീവിയെ ഉടൻ പിടികൂടണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top