22 November Friday

1500 വീടുകളിൽ കെ ഫോണെത്തി 300 ബിപിഎൽ കുടുംബങ്ങൾക്കും 
സൗജന്യ കണക്‌ഷൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 

കണ്ണൂർ
ജില്ലയിൽ 1500  വീടുകളിൽ കെ ഫോണെത്തി. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴിയാണ്‌ കെ ഫോൺ കണക്‌ഷൻ ലഭ്യമാക്കുന്നത്‌.  80 ശതമാനം സർക്കാർ ഓഫീസുകളിലും കണക്‌ഷൻ ലഭ്യമായിട്ടുണ്ട്‌. 
  നിലവിൽ ഇന്റർനെറ്റ്‌ കണക്‌ഷനാണ്‌ കെ ഫോണിൽ നൽകുന്നത്‌. അടുത്ത ഘട്ടത്തിൽ ഒടിടി പ്ലാറ്റ്‌ ഫോംകൂടി ലഭ്യമാക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌.  കണ്ണൂർ നഗരത്തിലാണ്‌ ഏറ്റവും കൂടുതൽ വീടുകളിൽ കെ ഫോൺ എത്തിയത്‌. മലയോരമേഖലയിലടക്കം കണക്‌ഷനെടുക്കുന്നതിന്‌ ആളുകൾ താൽപ്പര്യമെടുക്കുന്നുണ്ട്‌. 
 ഒരു മാസത്തേക്കും മൂന്ന്‌ മാസം, ആറ്‌ മാസം, ഒരുവർഷം എന്നിങ്ങനെയുള്ള ടേം പ്ലാനുകളുമാണ്‌ കെ ഫോണിനുള്ളത്‌. എല്ലാ കണക്‌ഷനുകൾക്കും മോഡം സൗജന്യമാണ്‌. ആറ്‌ മാസം മുതലുള്ള പ്ലാനുകൾക്ക്‌ സൗജന്യ കണക്‌ഷൻ ലഭിക്കും. അതിനു താഴെയുള്ളവയ്‌ക്ക്‌ കേബിളുകളുടെ ദൂരം കണക്കാക്കിയാണ്‌ ചാർജ്‌ നിശ്‌ചയിക്കുക. 20 എംപി വേഗതയുള്ള ഒരുമാസത്തെ മിനിമം പ്ലാനിന്‌ 299 രൂപയാണ്‌ കെ ഫോൺ ഈടാക്കുന്നത്‌. മൂന്ന്‌ മാസത്തെ പ്ലാനിന്‌ 15 ദിവസവും ആറ്‌ മാസത്തെ പ്ലാനിന്‌ 30 ദിവസവും ഒരു വർഷത്തെ പ്ലാനിന്‌ 60 ദിവസവും അധികം ലഭിക്കും. 
  300 ബിപിഎൽ കുടുംബങ്ങൾക്കും കെ ഫോൺ വഴി ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകിയിട്ടുണ്ട്‌. പൂർണമായും സൗജന്യമായാണിത്‌. തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തി നൽകിയ പട്ടിക പ്രകാരമാണ്‌ ബിപിഎൽ കുടുംബങ്ങൾക്ക്‌ കണക്‌ഷൻ നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top