25 December Wednesday

ഇരുനിലംകോടും പറമ്പൻതളിയിലും ഷഷ്ഠി ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

മുള്ളൂർക്കര ഇരുനിലംകോട് മഹാദേവക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി  മഹോത്സവത്തിലെ കാവടി എഴുന്നള്ളിപ്പ്

മുള്ളൂർക്കര
ഇരുനിലംകോട് മഹാദേവക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി  മഹോത്സവം വർണാഭം. വിവിധ കാവടി സംഘങ്ങൾ ക്ഷേത്രത്തിലെത്തി കാവടി അഭിഷേകം നടത്തി. നൂറുകണക്കിന് ജനം പങ്കാളിയായി. രാവിലെ  നാലിന്‌ ചടങ്ങുകൾ ആരംഭിച്ചു. 
പകൽ 1ന്‌ വരവൂർ, ഇരുനിലംകോട്  ശ്രീനാരായണ, കളരിക്കൽ ഇരുനിലംകോട്, സമന്യയ കാഞ്ഞിരശേരി തെക്കേക്കര, കാഞ്ഞിരശേരി വടക്കേക്കര, കടമാം കുളങ്ങര കണ്ണംപാറ, എസ് എൻ നഗർ, മുള്ളൂർക്കര തെക്കേക്കര, തേവർപ്പട കുറുമ്പലശേരി  കവാടി സംഘങ്ങൾ ക്ഷേത്രത്തിലെത്തി  അഭിഷേകം നടത്തി. തുടർന്ന് രുദ്ര പ്രജാപതി എന്ന നൃത്ത സംഗീത  നാടകം അരങ്ങേറി.
മുല്ലശേരി
പറമ്പൻതളി ഷഷ്ഠിക്ക്  30 ദേശ കമ്മിറ്റികൾ പങ്കാളികളായി. വിവിധ ദേശങ്ങളിൽ കാവടികൾ, നാഗസ്വരം, ബാന്റ്‌സെറ്റ്, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെയാണ് കാവടി കൂട്ടങ്ങൾ നിരത്തിലിറങ്ങി ഗ്രാമപ്രദക്ഷിണം നടത്തിയത്.  വ്യാഴം രാവിലെ 11 മുതൽ  ആറ് ദേശങ്ങളിൽ നിന്ന് ശൂലധാരികൾ ക്ഷേത്രത്തിലെത്തി.
വൈകീട്ട് നാലു മുതൽ 21 ദേശങ്ങളിൽ നിന്നുള്ള പീലി, നിലക്കാവടികളും നാഗസ്വരത്തിന്റെ അകമ്പടിയോടെ  ക്ഷേത്ര മൈതാനത്തെത്തി. വ്യാഴാഴ്ച പുലർച്ചെ നാലിന് നട തുറന്നു. 
ആഘോഷങ്ങൾക്ക്  200ലധികം വളന്റിയർമാരെയും കൂടാതെ ക്രമസമാധാനത്തിനുവേണ്ടി 150 പൊലീസും, സൗജന്യമായി  ആംബുലൻസ് സൗകര്യവും, ആരോഗ്യവകുപ്പിന്റെ ടീമിന്റെ  സൗകര്യവും ഒരുക്കിയിരുന്നു. രാത്രി ഒമ്പതോടെ ആഘോഷങ്ങൾ സമാപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top