23 December Monday

ലൂര്‍ദ് 
കത്തീഡ്രലില്‍
തിരുനാളിന് 
തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

തിരുനാളിനോടനുബന്ധിച്ച്‌ തൃശൂർ ലൂർദ് കത്തീഡ്രൽ ദീപാലംകൃതമായപ്പോൾ
/ ഫോട്ടോ : ഡിവിറ്റ് പോൾ

തൃശൂർ
തൃശൂർ ലൂർദ് മെത്രാപോലീത്തൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധരുടെയും തിരുനാളിന് തുടക്കമായി. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം കലക്‌ടർ അർജുൻ പാണ്ഡ്യൻ  നിർവഹിച്ചു. 
11 വരെയാണ്‌ തിരുനാൾ ആഘോഷം. എട്ടിന്‌ വൈകിട്ട് 4.30ന് വിശുദ്ധരുടെ രൂപം എഴുന്നെള്ളിക്കൽ നടക്കും. ഒമ്പതിന്‌ രാത്രി 11ന് 38 കുടുംബകൂട്ടായ്മകളിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അമ്പ് പ്രദക്ഷിണമെത്തും. 10-ന്‌ 4.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും.11ന്‌ വൈകിട്ട് ഏഴിന് വാദ്യമേളത്തോടെ തിരുനാൾ ആഘോഷം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top