22 December Sunday

ബിജെപിയുടെ ജനവിരുദ്ധനയങ്ങളെ കോൺഗ്രസ്‌ പിന്തുണയ്‌ക്കുന്നു: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019
ചാരുംമൂട്  
പാർലമെന്റിൽ ഇടതുപക്ഷപാർട്ടികളുടെ അംഗസംഖ്യ കുറഞ്ഞതോടെ  ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ ബിജെപിയ്‌ക്ക്‌ നിഷ്‌പ്രയാസം കഴിയുന്നതായി സിപിഐ എം കേന്ദ്ര കമ്മറ്റിഅംഗം എളമരം കരിം എംപി. 
ജി ഭുവനേശ്വരൻ 42-ാം രക്തസാക്ഷി വാർഷിക ദിനത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ കരിമുളയ്‌ക്കൽ നടന്ന അനുസ്‌മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി കൊണ്ടുവരുന്ന ബില്ലുകളെല്ലാം പാർലമെന്റിൽ കോൺഗ്രസ് പിന്തുണയ്‌ക്കുകയാണ്‌. ട്രിപ്പിൾതലാക്ക്, യുഎപിഎ, തൊഴിൽ നിയമ ഭേദഗതി ബിൽ എന്നിവയിലെല്ലാം കോൺഗ്രസ്  ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു. 
സവർക്കറുടെ അജണ്ടകളാണ് മോദി സർക്കാർ നടപ്പാക്കുന്നത്. 307 -ാം വകുപ്പ് എടുത്തുകളഞ്ഞതും പൗരത്വ രജിസ്റ്ററുമെല്ലാം ഉദാഹരണമാണ്‌. 
അരനൂറ്റാണ്ടിനിടയിൽ ഇന്ത്യൻ സമ്പദ് രംഗം ഇതുപോലെ തകർന്ന കാലമില്ല.കോർപ്പറേറ്റുകൾക്ക് 1,40,000 കോടി രൂപയാണ് വാരിക്കൊടുത്തത്. ഇന്ത്യയെ വിൽക്കുകയെന്നതാണ് പ്രധാനമന്ത്രിയുടെ ജോലി. 
 ഉന്നത ബിരുദധാരികളിൽ 37 ശതമാനം തൊഴിൽ രഹിതരാണ്. ബിഎസ്എൻഎല്ലിനുൾപ്പെടെ പിടിച്ചു നിൽക്കാനാകാത്ത അവസ്ഥയിലാക്കി. നോട്ട് നിരോധനം, ജിഎസ്ടി എന്നിവ നടപ്പാക്കിയതോടെ ചെറുകിട വ്യവസായ സ്ഥാപനങ്ങളെല്ലാം പൂട്ടി.   കർഷകൽപ്പന്നങ്ങൾക്ക് ന്യായവില നൽകുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് മാറി സങ്കുചിത ദേശീയ വാദമുയർത്തിയാണ് ബിജെപി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതെന്നും എളമരം കരിം പറഞ്ഞു. യോഗത്തിൽ സ്വാഗതസംഘം പ്രസിഡന്റ് എം എ അലിയാർ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top