ആലപ്പുഴ
കയർ മേഖലയ്‌ക്ക് ഉണർവും പ്രതീക്ഷയും പകർന്ന കയർ കേരളയുടെ എട്ടാം പതിപ്പ് ഞായറാഴ്‌ച സമാപിക്കും. സമാപനസമ്മേളനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും. മന്ത്രി ടി എം തോമസ് ഐസക് കയർ കേരള 2019 അവലോകനം ചെയ്യും. വിവിധ അവാർഡുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണംചെയ്യും. മന്ത്രി പി തിലോത്തമൻ മുഖ്യ പ്രഭാഷണം നടത്തും. പകൽ 2.30ന് ടൗൺ സ്‌ക്വയറിൽനിന്ന് സാംസ്‌കാരിക ഘോഷയാത്ര തുടങ്ങും.
രാവിലെ 10ന് ബിസിനസ് മീറ്റിൽ സഹകരണസംഘങ്ങളും സ്വകാര്യ സംരംഭകരും ചകിരി ഉൽപ്പാദനം വർധിപ്പിക്കാനുള്ള സാധ്യതകൾ ചർച്ചചെയ്യും. രാവിലെ പത്തിന് പ്രതിനിധികൾ കയർ മെഷിനറി മാനുഫാക്ച്വറിങ് കമ്പനി സന്ദർശിക്കും. 11.15ന് ചകിരിമില്ല് ധാരണാപത്രം ഒപ്പിടും. 12നുള്ള ക്രോഡീകരണ ചർച്ചയിൽ എൻസിആർഎംഐ ഡയറക്ടർ ഡോ. കെ ആർ അനിൽ മോഡറേറ്ററാവും. പ്ലാനിങ് ബോർഡ് അംഗം ഡോ. കെ രവിരാമനാണ് പാനൽ ചെയർമാൻ. മന്ത്രി ടി എം തോമസ് ഐസക് ക്രോഡീകരണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..