കാഞ്ഞങ്ങാട്
സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്, ബിആർസി ഹൊസ്ദുർഗ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ലോക ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാതല സമാപനം മേലാങ്കോട് സ്കൂളിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായി. ഹൊസ്ദുർഗ് എഇഒ മിനി ജോസഫ് മുഖ്യാതിഥിയായി. ഭിന്നശേഷി കുട്ടികൾക്കായി ഒരുക്കിയ ബിഗ് കാൻവാസിൽ ചിത്രങ്ങൾ വരച്ച് കയ്യൊപ്പ് ചാർത്തി. കലാപരിപാടികളും അരങ്ങേറി. പിടിഎ പ്രസിഡന്റ് ജി ജയൻ, കാസർകോട് ബിപിസി കാസിം, ട്രെയിനർ പി രാജഗോപാലൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..