കാഞ്ഞങ്ങാട്
ഹോംഗാർഡ് സേനയിൽ നിന്ന് വിരമിച്ച പി വി നാരായണന് യാത്രയയപ്പും വിവിധ മത്സരങ്ങളിൽ ജേതാക്കളായ സേനാംഗങ്ങൾക്കുള്ള അനുമോദനവും കേരള ഹോംഗാർഡ് അസോസിയേഷൻ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എ വി ബിജു അധ്യക്ഷനായി.
വിരമിക്കുന്ന പി വി നാരായണനെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങത്ത് ആദരിച്ചു. സംസ്ഥാന വടംവലി മത്സരത്തിലെ രണ്ടാം സ്ഥാനം നേടിയവരെ ഹൊസ്ദുർഗ് എസ്‌ഐ അജിത്ത് കുമാറും കാസർകോട് എസ്ടിഒ ഹർഷയും ഹോംഗാർഡ് ജില്ലാ രക്ഷാധികാരി വി വി രമേശനും ആദരിച്ചു.
കാഞ്ഞങ്ങാട് ട്രാഫിക് എസ്‌ഐ എ മധുസൂദനൻ, സംസ്ഥാന എക്സിക്യൂട്ടീവംഗം ബാബു കീത്തോൽ, ജില്ല വൈസ് പ്രസിഡന്റ് കെ മണി, ജില്ലാ ജോയന്റ് സെക്രട്ടറിമാരായ എ സന്തോഷ് കുമാർ, കെ ഗോപാലകൃഷ്ണൻ, പി കെ ജയൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ദാമോദരൻ സ്വാഗതവും എ മനൂപ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..