മുള്ളേരിയ
റവന്യൂ ജില്ലാ വിദ്യാരംഗം സർഗോത്സവത്തിന് കാറഡുക്ക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സമാപനം. ഏഴ് ഉപജില്ലകളിൽ നിന്നായി മുന്നൂറിലധികം പ്രതിഭകളാണ് രണ്ട് ദിവസങ്ങളായി നടന്ന കലാസാഹിത്യ പരിശീലനത്തിൽ പങ്കെടുത്തത്. സന്തോഷ് പനയാൽ, പി എം നാരായണൻ, എ വി സന്തോഷ് കുമാർ, വിനോദ് കുമാർ കുട്ടമ്മത്, സച്ചീന്ദ്രൻ കാറഡുക്ക, സി പി ശുഭ, പത്മനാഭൻ ബ്ലാത്തൂർ, ഉദയൻ കുണ്ടംകുഴി, സിനോജ് കൊട്ടോടി, എൻ രഘുനാഥൻ, ശ്രീജിത്ത് വെള്ളുവയൽ എന്നിവർ ശിൽശാല നയിച്ചു.
സമാപന സമ്മേളനം ടി വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ സുരേഷ് കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ എ പ്രസീജ, രൂപാ സത്യൻ, എംപിടിഎ പ്രസിഡന്റ് കെ ആർ രഞ്ജിനി, ജില്ലാ കോഡിനേറ്റർ എ ശ്രീകുമാർ, ഉപജില്ലാ കോഡിനേർട്ടർ കെ മനുരാജ്, സി ശശി എന്നിവർ സംസാരിച്ചു. കെ അംബിക സ്വാഗതവും പി കുഞ്ഞമ്പു നന്ദിയും പറഞ്ഞു.
സംസ്ഥാനതല
സർഗോത്സവത്തിന് ഇവർ
കവിതാലാപനം : അമൃതകൃഷ്ണ (എകെജിഎച്ച്എസ്എസ് ചായ്യോത്ത്), വി വൈഗ ലക്ഷ്മി (ജിവിഎച്ച്എസ്എസ് കാറഡുക്ക), നാടൻപാട്ട്: കെ വി ആരുഷ് (കെഎച്ച്എസ് കുമ്പളപ്പള്ളി), സി എച്ച് അമന്യ വിനു (ലിറ്റിൽ ഫ്‌ളവർ കാഞ്ഞങ്ങാട്), കവിതാരചന: നിയമോൾ (ജിഎച്ച്എസ്എസ് പാക്കം), ഗോപിക മധു (ജിവിഎച്ച്എസ്എസ് കാറഡുക്ക), കഥാരചന: പി സി ദേവഗംഗ (ജിഎച്ച്എസ്എസ് പിലിക്കോട്), കെ ജി പൃഥ്വിരാജ് (എച്ച്എസ് തച്ചങ്ങാട്).
അഭിനയം: കെ ശീലക്ഷ്മി (ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റ്), എം ആദിനിത്യ (അംബേദ്‌കർ കോടോത്ത്), പുസ്തകാസ്വാദനം: പി വി ആർദ്ര (ജിഎച്ച്എസ്എസ് അഡൂർ), എം ആർ ശ്രീരഞ്ജിനി (ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട്), ചിത്രരചന: കെ ബി ആരോമൽ (ജിഎച്ച്എസ്എസ് ചെമ്മനാട്), ഫിത വിജയ് (എൽഎഫ്ജിഎച്ച്എസ്എസ് കാഞ്ഞങ്ങാട്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..