കാഞ്ഞങ്ങാട്
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ വേട്ടക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കുന്നുമ്മൽ കേന്ദ്രീകരിച്ച് പ്രകടനം നടന്നു.
മുൻ സംസ്ഥാന ട്രഷറർ വി വി രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ കനേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ഗിനീഷ്, എം വി രതീഷ് എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..