27 December Friday

ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024

ജില്ലാ ശിശുക്ഷേമ സമിതി തളാപ്പ് ചിന്മയ ബാലഭവനിൽ സംഘടിപ്പിച്ച ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചന 
മത്സരത്തിന്റെ ഭാഗമായുള്ള മത്സരത്തിൽനിന്ന്

 

കണ്ണൂർ
ജില്ലാ ശിശുക്ഷേമ സമിതി  സംഘടിപ്പിച്ച ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം  പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. പി സുമേശൻ അധ്യക്ഷനായി.  
ഉജ്വൽ ബാല്യ പുരസ്‌കാര ജേതാവും സർഗാത്മക ബാല്യ പുരസ്‌കാര ജേതാവുമായ അഴീക്കോട്‌ യുപി സ്‌കൂൾ വിദ്യാർഥി വചസ് രതീഷ്, ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ വേദ് തീർഥ്, 2024ലെ ശിശുദിന സ്റ്റാമ്പ് വരച്ച കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസ് വിദ്യാർഥി വി തന്മയ, പുതിയ എസ്‌സിആർടി പാഠപുസ്തകത്തിൽ ഇടം നേടിയ ചിത്രങ്ങൾ വരച്ച മാച്ചേരി ന്യൂ യുപി സ്‌കൂൾ വിദ്യാർഥി മുഹമ്മദ് നാഫിഹ് എന്നിവരെ  ആദരിച്ചു.  യു കെ ശിവകുമാരി,  സി അശോക് കുമാർ, പ്രവീൺ രുഗ്മ, ടി ലതേഷ് എന്നിവർ സംസാരിച്ചു. കെ എം രസിൽരാജ് സ്വാഗതവും  വിഷ്ണു ജയൻ നന്ദിയും പറഞ്ഞു. വർഗീസ് കളത്തിൽ, സലീഷ് ചെറുപുഴ, രാജീവൻ പാറയിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top