കണ്ണൂർ
ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കണ്ണൂർ കാൽടെക്സിൽനിന്ന് ആരംഭിച്ച പ്രകടനം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. കേന്ദ്രകമ്മിറ്റിയംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഷിമ, സംസ്ഥാന കമ്മിറ്റിയംഗം പി എം അഖിൽ, പി പി സിദിൻ, സി പി ഷിജു, എം ശ്രീരാമൻ, സി പി ഷിജു, എം സി രമിൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..