തളിപ്പറമ്പ്
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് ടാക്സി സ്റ്റാൻഡിന് സമീപം സംഘാടക സമിതി ഓഫീസ് കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി മുകുന്ദൻ, പി കെ ശ്യാമള, ഏരിയാ സെക്രട്ടറി കെ സന്തോഷ് എന്നിവർ സംസാരിച്ചു. ഫെബ്രുവരി 1,2,3 തീയതികളിൽ തളിപ്പറമ്പിലാണ് സിപിഐ എം ജില്ലാ സമ്മേളനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..