23 December Monday

കെഎസ്‌യു–- യൂത്ത്‌ കോൺഗ്രസ്‌ അക്രമം എടയന്നൂരിലും എളമ്പാറയിലും സിപിഐ എം ഓഫീസുകൾ തകർത്തു

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

 മട്ടന്നൂർ 

എടയന്നൂരിൽ സിപിഐ എം ഓഫീസുകൾ കെഎസ് യു– യൂത്ത് കോൺഗ്രസ് സംഘം തകർത്തു. ഷുഹൈബ് അനുസ്മരണ റാലിയുടെ മറവിൽ ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അക്രമം. 
എടയന്നൂരിൽനിന്ന് ആരംഭിച്ച പ്രകടനം തെരൂർ–-പാലയോടെത്തിയപ്പോൾ സിപിഐ എം  എടയന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസായ സി സുരേശൻ സ്മാരകവും റെഡ്സ്റ്റാർ ക്ലബ്ബും ആക്രമിക്കുകയായിരുന്നു. കല്ലെറിഞ്ഞും അടിച്ചും ജനൽ ഗ്ലാസുകൾ തകർത്തു.  
പ്രകടനം എളമ്പാറയിലെത്തിയപ്പോൾ എ കെ ജി സ്മാര ക്ലബ്ബും ഇ കുമാരൻ മാസ്റ്റർ സ്മാരക മന്ദിരവും ആക്രമിച്ചു. അക്രമത്തിനുശേഷം കൊടികെട്ടിയ വടി ഉപേക്ഷിച്ച് ബസ്സിൽ കയറാൻ ശ്രമിച്ച പയ്യാവൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
എടയന്നൂരിൽനിന്ന് മട്ടന്നൂരിലേക്ക് നടത്തിയ പ്രകടനം പ്രകോപന മുദ്രാവാക്യങ്ങളുമായാണ് നീങ്ങിയത്.  ഓഫീസുകൾ മന്ത്രി ഇ പി ജയരാജൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ വി ചന്ദ്രബാബു, എം വി സരള തുടങ്ങിയവർ സന്ദർശിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top