23 December Monday

വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പുനലൂർ പബ്ലിക് മാർക്കറ്റിൽ നടന്ന പരിശോധന

പുനലൂർ
പൊതുവിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവയ്‌പ്പും തടയുന്നതിനും ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി പുനലൂരിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച്‌ പരിശോധന നടത്തി. 
പുനലൂർ പബ്ലിക് മാർക്കറ്റിൽ നടന്ന പരിശോധനയിൽ വിലനിലവാരം പ്രദർശിപ്പിക്കാതെ വിപണനം നടത്തിയ നിരവധി കടകൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി. പൊതുവിപണിയിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന പഴക്കംചെന്ന മത്സ്യവും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു നശിപ്പിച്ചു. പുനലൂർ താലൂക്ക് സപ്ലൈ ഓഫീസർ പി ചിത്രയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഫുഡ് സെക്യൂരിറ്റി ഓഫീസർ അരുൺകുമാർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അബ്ദുൽ ഖാദർ, റേഷനിങ് ഇൻസ്പെക്ടർമാരായ ആർ ശരത്ചന്ദ്രൻ, ശ്യാം വർഗീസ്, എസ് ശ്രീലത തുടങ്ങിയവർ പങ്കെടുത്തു. പുനലൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിലും സംയുക്ത പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top