22 December Sunday

ചാലിയാറില്‍നിന്ന്‌ 
ഒരു മൃതദേഹവും 
ശരീരഭാഗവുംകൂടി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

ചാലിയാർ പുഴയുടെ പോത്തുകല്ല് ഗ്രാമം കടവിൽനിന്ന് ലഭിച്ച മൃതദേഹം 
ആംബുലൻസിലേക്ക് കൊണ്ടുപോകുന്നു

എടക്കര
ചാലിയാർ പുഴയിൽ നടത്തുന്ന പരിശോധനയിൽ വ്യാഴാഴ്ച ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെടുത്തു. പോത്തുകല്ല്‌ ഗ്രാമം കടവിൽനിന്നാണ്‌ മൃതദേഹവും ശരീരഭാഗവും ലഭിച്ചത്. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ ചാലിയാറിൽനിന്ന് ലഭിച്ച മൃതദേഹങ്ങള്‍ 78ഉം ശരീരഭാഗങ്ങള്‍ 166ഉം ആയി. 40 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും മൂന്ന്‌ ആണ്‍കുട്ടികളുടെയും നാല്‌ പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ദുരന്തമുണ്ടായി 11 ദിവസം പിന്നിടുമ്പോഴും തീരത്ത്‌  പരിശോധന തുടരുകയാണ്. 242 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. 232 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുത്തു. ഏഴ്‌ ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. പൊലീസ്, ഫോറസ്റ്റ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top