23 December Monday

കരുവാറ്റയിൽ പുതിയ ചുണ്ടൻവള്ളം നിർമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

കരുവാറ്റയിൽ ചുണ്ടൻവള്ളം നിർമിക്കാൻ ചേർന്ന പൊതുയോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് സുരേഷ് ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട്
കരുവാറ്റയിൽ ജനപങ്കാളിത്തത്തോടെ ചുണ്ടൻവള്ളം നിർമിക്കാൻചേർന്ന പൊതുയോഗം കരുവാറ്റ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് സുരേഷ് ഉദ്ഘാടനംചെയ്‌തു. സമിതി പ്രസിഡന്റ് അംജാസ് അധ്യക്ഷനായി.  ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്‌മിണി രാജു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. എം എം അനസലി, പഞ്ചായത്ത് അംഗം ഷാജി കരുവാറ്റ, ജില്ലാ സ്‌പോർട്സ് കൗൺസിൽ അംഗം ഷജിത്ത് ഷാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി സജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുയോഗത്തിൽ അഡ്വ. ശ്രീജിത്ത് വേണുഗോപാൽ ബൈലോ അവതരിപ്പിച്ചു.    
കരുവാറ്റയിലെ എല്ലാ  വാർഡുകളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ചുണ്ടൻവള്ള നിർമാണ വാർഡ് സമിതികൾ രൂപീകരിക്കും. ഭാരവാഹികൾ: അംജാസ് (പ്രസിഡന്റ്), അഖിൽ ഷാജി (സെക്രട്ടറി), ശ്രീജിത്ത് വേണുഗോപാൽ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top