27 December Friday

സ്‌നേഹതീരം ഉദ്‌ഘാടനവും അനുമോദനവും

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
ചെങ്ങന്നൂർ
ചെറിയനാട് ഡിബിഎച്ച് സ്‌കൂളിലെ 1983 എസ്എസ്എൽസി ബാച്ച്‌ കൊല്ലകടവ് കടയിക്കാടിന്‌ സമീപം നിർമിച്ച ആസ്ഥാനമന്ദിരം"സ്‌നേഹതീരം’ ഡിവൈഎസ്‌പി എം കെ ബിനുകുമാർ ഉദ്ഘാടനംചെയ്‌തു. ഗ്രൂപ്പ് അഡ്മിൻ ജിബി കോശി അധ്യക്ഷനായി. ഡോ. അബ്‌ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ അംഗവും അസ്ഥിരോഗ വിദഗ്ധനുമായ ഡോ. ജെറി മാത്യു സമ്മേളനം ഉദ്ഘാടനംചെയ്‌തു. 
    ഉന്നതവിജയികളായ കുട്ടികളെ അനുമോദിച്ചു. അംഗങ്ങളെ ആദരിച്ചു. കെ എൻ സുനിൽ സ്വാഗതം പറഞ്ഞു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ കെ ടി ചാക്കോ, ചെറിയനാട്  പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷാളിനി രാജൻ, ഡിബിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജയന്തി, പ്രധാനാധ്യാപിക സിന്ധു, ക്യാപ്റ്റൻ തകിടി തോംസൺ, പ്രസാദ് പട്ടേരി, ടി സി സുനിൽ, സുന്ദരേശൻ, കെ എൻ ജ്യോതിഷ് കുമാർ, കെ എൻ സുനിൽ  എന്നിവർ സംസാരിച്ചു. തിരുവാതിരയും ഗാനമേളയും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top