22 December Sunday

അടിച്ചു, ഹാപ്പി ഓണം

അഞ്‌ജലി ഗംഗUpdated: Monday Sep 9, 2024
ആലപ്പുഴ
വെയിലും മഴയുമേറ്റ്‌ ഭാഗ്യക്കുറി വിറ്റഴിക്കുന്നവർക്കും ഏജന്റുമാർക്കും ഓണസമ്മാനമായാണ്‌ സംസ്ഥാന സർക്കാർ ഇക്കുറി ഉത്സവബത്ത പ്രഖ്യാപിച്ചത്‌. 7000 രൂപവീതമാണ്‌ ഉത്സവബത്ത നൽകുന്നത്‌. ലോട്ടറി ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക് 2500 രൂപയും നൽകും. ഇതിനായി 26.67 കോടി സർക്കാർ നീക്കിവച്ചു. 
  കഴിഞ്ഞവർഷം ഏജന്റുമാർക്ക് 6000 രൂപയും വിൽപ്പനക്കാർക്ക് 2000 രൂപയുമായിരുന്നു ഉത്സവബത്ത. ജില്ലയിലെ അയ്യായിരത്തിലേറെ ക്ഷേമനിധി അംഗങ്ങൾക്കാണ്‌ ഇത്‌ പ്രയോജനപ്പെടുക. വയനാട്‌ ദുരന്തത്തെ അതിജീവിക്കുന്ന സാഹചര്യത്തിലാണ്‌ ഭാഗ്യക്കുറി ജീവനക്കാർക്ക്‌ സംസ്ഥാന സർക്കാരിന്റെ കരുതൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top