22 December Sunday

ഓണത്തിരക്കിൽ 
നാട്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

തിരുവോണത്തിന് മുമ്പുള്ള അവസാന ഞായറാഴ്ച. വൈകിട്ട് കനത്ത മഴപെയ്ത ശേഷമുള്ള ചാലക്കമ്പോളത്തിലെ തിരക്ക്

തിരുവനന്തപുരം 
നഗരം ഓണാഘോഷത്തിന്റെ തിമിർപ്പിലേക്കെത്തി. ക്ഷേമപെൻഷനും ബോണസും ഉത്സവബത്തയുമൊക്കെ നല്‍കാൻ സർക്കാർ തീരുമാനിച്ചതോടെ അല്ലലും അലച്ചിലുമില്ലാതെ ഓണത്തിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്‌ നാട്‌. ഓണത്തിനുമുമ്പുള്ള അവസാനത്തെ ഞായറാഴ്‌ച നഗരം തിരക്കിലായിരുന്നു. സപ്ലൈകോ, കൺസ്യൂമർഫെഡ്‌, ഹോർട്ടികോർപ്, കുടുംബശ്രീ, ഖാദി, കൈത്തറി, സഹകരണസംഘങ്ങൾ‌‌, സന്നദ്ധസംഘടനകൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ നാനാമേഖലയിലും തിരക്കേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top