22 December Sunday

കുടുക്ക പൊട്ടിച്ചു; ഇത്തവണയും 
ഭാർഗവൻ ദേശാഭിമാനി വരിക്കാരൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

ഭാർഗവൻ ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി കെ മധുവിന് കെെമാറുന്നു

വിതുര
ഇടിഞ്ഞാറ് പെട്ടിക്കട നടത്തുന്ന ഭാർഗവൻ ദേശാഭിമാനി വായിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. കടയിൽ ദേശാഭിമാനി വായിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് വാർഷിക വരിക്കാരനാകാൻ തീരുമാനിച്ചത്‌. കട അടയ്‌ക്കുന്നതിനു മുമ്പ്‌ ദിവസവും ലാഭത്തിന്റെ ചെറിയ ഭാഗം കടയിൽ വച്ചിരിക്കുന്ന കുടുക്കയിലിടും. ദേശാഭിമാനിക്ക് തന്റെ ഹൃദയത്തിലാണ് സ്ഥാനമെന്ന് പാർടി അംഗമായ ഭാർഗവൻ ചേട്ടൻ പറഞ്ഞു. വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി കെ മധു ഏറ്റുവാങ്ങി. 
സിപിഐ എം വിതുര ഏരിയ കമ്മിറ്റി അംഗം എ എം അൻസാരി പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top