കൊല്ലം
ശിശുക്ഷേമസമിതി ആഭിമുഖ്യത്തിൽ ജില്ലാതല ശിശുദിനാഘോഷം 14ന് വിപുല പരിപാടികളോടെ സംഘടിപ്പിക്കും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ എന്നിവർ നയിക്കുന്ന മഹാറാലി തേവള്ളി ഗവ. ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്ത് രാവിലെ ഒമ്പതിന് കലക്ടർ എൻ ദേവിദാസ് ഫ്ലാഗ്ഓഫ് ചെയ്യും.
താലൂക്ക് കച്ചേരി ജങ്‌ഷൻ വഴി സെന്റ് ജോസഫ് സ്‌കൂളിൽ സമാപിക്കും. സ്റ്റുഡന്റ് പൊലീസ്, എൻസിസി, സ്‌കൗട്ട്‌സ് എന്നിവയ്‌ക്കൊപ്പം നിശ്ചലദൃശ്യങ്ങൾ, ലഹരിവിരുദ്ധ ഫ്ലാഷ് മോബ്, ബാൻഡ്, ചെണ്ടമേളം, കളരി, വാൾപയറ്റ്, കരാട്ടെ, സ്‌കേറ്റിങ് തുടങ്ങിയവ അനുഗമിക്കും.
ഘോഷയാത്രയിലെ മികവിന് കെ രവീന്ദ്രനാഥൻനായർ സ്മാരക റോളിങ് ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡുമുണ്ട്.
പൊതുസമ്മേളനം സെന്റ് ജോസഫ് സ്‌കൂളിൽ രാവിലെ 10ന് കുട്ടികളുടെ പ്രധാനമന്ത്രി എം മഹേശ്വർ ഉദ്ഘാടനംചെയ്യും. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ശിശുദിന സന്ദേശം നൽകും. എന്റെ വിദ്യാലയം എന്റെ കൃഷി പദ്ധതിയുടെ ഭാഗമായുള്ള കുട്ടിക്കർഷകരെയും ആദരിക്കും. കുട്ടികളുടെ പ്രസിഡന്റ് നദീം ഇഹ്‌സാൻ അധ്യക്ഷനാകും.
എം മുകേഷ് എംഎൽഎ സമ്മാനദാനം നിർവഹിക്കും. എം നൗഷാദ് എംഎൽഎ കുട്ടികളെ അനുമോദിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ശിശുദിന സ്റ്റാമ്പും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ സയൻസ് ഗ്ലോബൽ ലോഗോയും പ്രകാശിപ്പിക്കും. സിറ്റി പൊലിസ് കമീഷണർ മെറിൻ ജോസഫ് സല്യൂട്ട് സ്വീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..