19 December Thursday

റിസര്‍വ് വനത്തില്‍ നായാട്ട് സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2024

വനംവകുപ്പ് പിടികൂടിയ നായാട്ട് സംഘം

 രാജപുരം

പനത്തടി ഫോറസ്റ്റ് സെക്ഷൻ ആൻഡി പോച്ചിങ് ഓപ്പറേഷന്റെ ഭാഗമായി രാജപുരം പൈനിക്കര റിസർവ് വനത്തിൽനിന്ന് നായാട്ടുസംഘത്തെ പിടികൂടി. മഞ്ഞങ്ങാനം നീളംക്കയം സ്വദേശികളായ സി രാജേഷ്, ബി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ദിവാകരൻ(ദീപു) രക്ഷപ്പെട്ടു. ഇവരുടെ കൈയിൽനിന്ന് നായാട്ടിന് ഉപയോഗിച്ച തോക്ക്, തിര എന്നിവ പിടികൂടി. കൃഷി നാശത്തിന് കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാനുള്ള ഉത്തരവ് ദുരൂപയോഗം ചെയ്യുന്നതായുള്ള പരാതിയിലാണ് വനം വകുപ്പ് പരിശോധന കർശനമാക്കിയത്. പൈനിക്കര പ്ലാന്റേഷന്റെ സമീപത്തുള്ളവരുടെ ആടിനെ നായാട്ടുകാർ തട്ടികൊണ്ട് പോകുന്നെന്ന പരാതിയും വ്യാപകമായിരുന്നു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി ശേഷപ്പ,  ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ കെ രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ബിഎഫ്ഒമാരായ വി പ്രകാശൻ, ഡി വിമൽ രാജ്, വിനീത്, വിഷ്ണുകൃഷ്ണൻ എന്നിവരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. പ്രതികളെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top