പാലക്കാട്
വൈദ്യുതി ബോർഡിന്റെ വിവിധ ഓഫീസുകളിലും സബ്‌സ്‌റ്റേഷനുകളിലും താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ വേതനം വർധിപ്പിക്കണമെന്ന് ഇലക്‌ട്രിസിറ്റി ബോർഡ് കോൺട്രാക്‌ട് വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്‌തു. കെ സുകുമാരൻ അധ്യക്ഷനായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സിബു, വി വി വിജയൻ, പി ശിവദാസൻ, ശരത്‌കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി വി രാമൻകുട്ടി (പ്രസിഡന്റ്), എ സതീഷ്, കെ എൻ കൃഷ്‌ണൻ, പി എം അബ്‌ദുൾ ജബ്ബാർ, വി എൻ ദീക്ഷിത് (വൈസ് പ്രസിഡന്റുമാർ), പി ബി ബിബേഷ് (സെക്രട്ടറി), ഇ എം മോഹനൻ (അസി. സെക്രട്ടറി), കെ എസ് അഭിലാഷ്, കെ എൽ അശ്വതി, കെ കെ ബാലകൃഷ്‌ണൻ, സി രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), പി സി കൃഷ്‌ണദാസ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..