തരിശുരഹിതകേരളം എന്ന ലക്ഷ്യവുമായി കെഎസ് കെടിയു കാനായിയിലെ ആറേക്കർ വയലിലൊരുക്കിയ രണ്ടാംവിള നെൽകൃഷിയുടെ നാട്ടിയുത്സവത്തിൽനിന്ന് . പൗർണമി വിത്ത് ഉപയോഗിച്ച് തയ്യാറാക്കി ഞാറ്റടി നടൽ നാട്ടിപ്പാട്ടുംപാടി ചളിയിൽ നൃത്തം ചവിട്ടി ഉത്സവാഘോഷത്തോടെയാണ് പൂർത്തിയാക്കിയത്. കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൊലീസ് കേഡറ്റ് ഗ്രൂപ്പിലെ 40 വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി ഐ മധുസൂദനൻ എംഎൽഎ മുഖ്യാതിഥിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..