01 August Thursday

തൃശൂര്‍ സാംസ്‌കാരികോത്സവം 
ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

തൃശൂര്‍ സാംസ്‌കാരികോത്സവം ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ ഹരിത വി കുമാറിന് കൈമാറി പ്രകാശിപ്പിക്കുന്നു

 തൃശൂർ

ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിക്കുന്ന കലാസാംസ്‌കാരികോത്സവത്തിന്റെ ലോഗോയും പേരും പ്രകാശിപ്പിച്ചു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്,  കലക്ടർ ഹരിത വി കുമാറിന് കൈമാറി  ലോഗോ പ്രകാശിപ്പിച്ചു. 
 സാംസ്കാരികോത്സവത്തിന് ‘ചെ.പ്പു.കോ.വെ’ എന്ന പേര് തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവ്വത്തുംകടവിൽ മുജീബ് റഹ്‌മാൻ ഡിസൈൻ ചെയ്ത ലോഗോയും തെരഞ്ഞെടുത്തു.  
 സാംസ്കാരികോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്‌ച  പകൽ 3.30ന് തെക്കേഗോപുരനടയിൽ ‘പാട്ടും വരയും' കൂട്ടായ്മ സംഘടിപ്പിക്കും. വടക്കാഞ്ചേരി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന ചിത്രരചനാ സദസ്സും നടനും ഗായകനുമായ പി ഡി പൗലോസിന്റെ പാട്ടുമുണ്ടാകും. 
സാംസ്കാരികോത്സവം  17ന് രാവിലെ 10ന്‌  കെ ടി മുഹമ്മദ് തിയറ്ററിൽ ആരംഭിച്ച് 18ന് വൈകിട്ട്‌ വടക്കേച്ചിറ പരിസരത്ത് സമാപിക്കും.  തദ്ദേശ സ്ഥാപനങ്ങൾ, സാഹിത്യ- സംഗീത-നാടക- -ലളിതകലാ അക്കാദമികൾ, കലാമണ്ഡലം ഉൾപ്പെടെയുള്ളവയുമായി സഹകരിച്ചാണ് പരിപാടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top