പാലക്കാട്
പ്രകൃതിദുരന്തങ്ങളിൽ അതിജീവിച്ചവരെ സഹായിക്കാൻ റെസ്‌ക്യു എന്ന പേരിൽ സൈക്കോ സോഷ്യൽ സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ചു. ഉദ്‌ഘാടനവും ലോഗോ പ്രകാശനവും കലക്ടർ എസ് ചിത്ര നിർവഹിച്ചു. കാപ്സ് ജില്ലാ ചാപ്റ്റർ പ്രസിഡന്റ് ഒ പി സുരേഷ്‌കുമാർ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ കെ കെ ചന്ദ്രദാസൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ സമീർ മച്ചിങ്ങൾ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ജി ജിജിൻ, പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് വെൽഫയർ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഫെബിൻ റഹിമാൻ, ദിശ സെക്രട്ടറി കെ പി സജീവ്, മേഴ്‌സി കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ബെറ്റി തോമസ്, ഐഡിയൽ കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി എം സാലിഹ്, പി സുമേഷ് എന്നിവർ സംസാരിച്ചു.
ജെസ്‌മൻ ആന്റണി കപ്പുച്ചിൻ, കുമാരി ലേഖ ചാക്കോ, എസ് അബ്ദുൾ റഹിമാൻ എന്നിവർ ക്ലാസെടുത്തു.
ജില്ലാ ഭരണ സംവിധാനത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷൻ, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, വനിതാ ശിശു വികസന വകുപ്പ്, സമൂഹ്യ നീതി വകുപ്പ്, പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ സംഘടനയായ ക്യാപ്‌സ് പാലക്കാട് ചാപ്റ്റർ, ദിശ പാലക്കാട്, പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ടീം രൂപീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..