തൃശൂർ
ഫൈൻ ആർട്സ് കോളേജിലെ അധ്യാപകർക്കായി ലളിതകലാ അക്കാദമി നടത്തുന്ന ത്രിദിന ദേശീയ സിമ്പോസിയത്തിന് ഇന്ന് തുടക്കമാകും. ‘റീവിഷ്വലൈസിങ് ആർട്ട് എഡ്യൂക്കേഷൻ ഇൻ കേരള’ എന്ന വിഷയത്തിൽ കിലയിലാണ് സിമ്പോസിയം നടക്കുന്നതെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി മുരളി ചീരോത്ത് പറഞ്ഞു. ശനി രാവിലെ 10ന് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും.
വഡോദര മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റിയിലെ അസോസിയറ്റ് പ്രൊഫസറും എഴുത്തുകാരനുമായ ഇന്ദ്രപ്രമിത് റായ് മുഖ്യ പ്രഭാഷണം നടത്തും. ചിത്രകാരൻ ബോസ് കൃഷ്ണമാചാരി, പ്രൊഫ. ധീരജ് കുമാർ, ഡോ. ശാരദ നടരാജൻ, രാഖി പസ്വാനി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പുതുക്കിയ സിലബസിന്റെ പ്രാധാന്യം അധ്യാപകരിലേക്ക് എത്തിക്കുന്നതിനാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ എൻ ബാലമുരളീകൃഷ്ണൻ, ഡോ. സി പി ശീതൾ, സതീഷ് കുമാർ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..