23 December Monday

കല്ലറയ്ക്കല്‍ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

 

തൃശൂർ
കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമി ഏർപ്പെടുത്തിയ പ്രഥമ കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. ലൈസൻസ്ഡ് ഫുട്ബോൾ കോച്ചുമാർക്കുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷൻ കോച്ചിങ് എക്സലൻസ് അവാർഡിന്‌ പുരുഷവിഭാഗത്തിൽ എബിൻ റോസും വനിതാവിഭാഗത്തിൽ ഡോ. പി വി പ്രിയയും അർഹരായെന്ന്‌  ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25,000 രൂപയും മൊമെന്റോയുമാണ് അവാർഡ്. 
പെൺകുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിൽ ശ്രദ്ധയൂന്നുന്ന തോമസ് കാട്ടൂക്കാരന് 11,111 രൂപയുടെ പ്രത്യേക അവാർഡ് നൽകും. ബെസ്റ്റ് ഫുട്ബോൾ റിപ്പോർട്ടിങ് അവാർഡിന് ദീപിക സബ് എഡിറ്റർ സെബി മാളിയേക്കലിനെ  തെരഞ്ഞെടുത്തു. 11,111 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്. ശനി വൈകിട്ട് നാലിന് തൃശൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും. എം പി സുരേന്ദ്രൻ, കെ എഫ് ബെന്നി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top