22 November Friday

ഓണം ഉഷാറാക്കാൻ 
സപ്ലൈകോ ജില്ലാ സ്റ്റാൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ആശ്രാമം മൈതാനത്ത് നടക്കുന്ന ഓണം ഫെയറിലെ സപ്ലൈകോ ജില്ലാ സ്റ്റാൾ

കൊല്ലം
ആശ്രാമം മൈതാനത്ത് നടക്കുന്ന ഓണം ഫെയറിലെ സപ്ലൈകോ ജില്ലാ സ്റ്റാളിലേക്ക് ജനം ഒഴുകുന്നു. പകൽ രണ്ടുമുതൽ നാലുവരെ ഒരുക്കിയിരിക്കുന്ന ഡീപ് ഡിസ്‌കൗണ്ട് അവേഴ്സാണ്‌ പ്രധാന സവിശേഷത. നോൺ സബ്‌സിഡി ഇനങ്ങളാണ്‌ ഈ സമയത്ത് വിലക്കുറവിൽ ലഭ്യമാക്കുന്നത്‌. നോൺ മാവേലി ഉൽപ്പന്നങ്ങൾ 1൦മുതൽ ൨൦ശതമാനം വരെ അധിക ഓഫറിൽ ലഭിക്കും. പ്രവൃത്തിദിനങ്ങളിൽ ഓഫർ സമയത്താണ്‌ കൂടുതലും ആൾക്കാരെത്തുന്നതെന്ന്‌ അധികൃതർ പറയുന്നു. ജയ അരി, പച്ചരി, ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തുവര ഉൾപ്പെടെയുള്ള ൧൩ സബ്‌സിസി ഇനങ്ങൾ സ്റ്റാളിൽ ലഭിക്കും. 25 ജീവനക്കാർ സ്റ്റാളിന്റെ ഭാഗമാണ്. അഞ്ച് കൗണ്ടർനിലവിലുണ്ട്. 
കാർഡ്‌ നേരിട്ട്‌ ഹാജരാക്കിയും ഡിജിലോക്കർ ആപ്ലിക്കേഷൻ മുഖേനയും എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സാധനങ്ങൾ വാങ്ങാനാകും. മിൽമ, കേരഫെഡ്, കൈത്തറി സ്റ്റാളുകളും ഇതിനോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് വിപണനമേള ആരംഭിച്ചത്. തിങ്കൾവരെയുള്ള കണക്കനുസരിച്ച്‌ സംസ്ഥാനത്ത് കൂടുതൽ വിപണനം നടത്തിയതിൽ മൂന്നാം സ്ഥാനവും സ്റ്റാളിനുണ്ട്. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് സമയം. 
വെള്ളി വൈകിട്ട്‌ മുതൽ രാത്രിവരെ 1.44 ലക്ഷത്തിന്റെയും ശനി 5.20 ലക്ഷത്തിന്റെയും ഞായർ 4.78  ലക്ഷത്തിന്റെയും കച്ചവടം നടന്നുകഴിഞ്ഞു. കഴിഞ്ഞവർഷം പത്തുദിവസം ആശ്രാമം മൈതാനത്ത് നടന്ന ഓണം ഫെയറിൽനിന്ന് സപ്ലൈകോക്ക്‌ 55ലക്ഷം രൂപയുടെ വിറ്റുവരവുണ്ടാകുകയും സംസ്ഥാനതലത്തിൽ ജില്ലയ്ക്ക്‌ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.  ചൊവ്വ മുതൽ താലൂക്ക് ഫെയറുകൾകൂടി ആരംഭിക്കുന്നതോടെ ഓണവിപണയിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കൊല്ലം ഡിപ്പോയുടെ നേതൃത്വത്തിൽ കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ നിയോജക മണ്ഡലങ്ങളിൽ ഫെയർ ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top