26 December Thursday

വേണാട് പ്രവാസി വെൽഫെയർ 
സഹകരണ സംഘം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കണ്ണനല്ലൂരിൽ വേണാട് പ്രവാസി വെൽഫെയർ സഹകരണസംഘം എൻ എസ് സഹകരണ ആശുപതി പ്രസിഡന്റ്‌ 
പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
വേണാട് പ്രവാസി വെൽഫെയർ സഹകരണ സംഘം കണ്ണനല്ലൂരിൽ എൻഎസ് സഹകരണ ആശുപത്രി പ്രസിഡന്റ്‌ പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ്‌ എം ശശിധരൻ അധ്യക്ഷനായി. കൊട്ടിയം ഡ്രീംസ് ഡയറക്ടർ എൻ സന്തോഷ്, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ്‌ ജി എസ് സിന്ധു, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ കമ്മിറ്റി അംഗം ആർ പ്രസന്നൻ, എൻഎഫ്പിസി ചെയർമാൻ എസ് നാസറുദീൻ, പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, എ ആർ ഓഫീസ് ഇൻസ്പെക്ടർ സിമിലി, പഞ്ചായത്ത്‌ അംഗം സജാദ്, കണ്ണനല്ലൂർ എംകെഎൽഎം എച്ച് എസ്‌എസ്‌ മാനേജർ അബ്ദുല്‍ ഗഫൂർലബ്ബ, വനിതാ സഹകരണ സംഘം പ്രസിഡന്റ്‌ എസ് സുൽബത്ത്, ശ്രീധൻപിള്ള, വിജയരാജു, രാജേന്ദ്രൻ കുളങ്ങര, പ്രവാസി സംഘം ജില്ലാ ട്രഷറർ അജയകുമാർ, സംഘം സെക്രട്ടറി ജുമൈലത്ത്, ജോൺസൺ ജോർജ്, പ്രേംഷാജ് പള്ളിമൺ, ജയലക്ഷ്മി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ ഷീൻ പ്രസന്റേഷൻ സ്വാഗതവും ഡയറക്ടർ ഷാജഹാൻ നന്ദിയുംപറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top