17 September Tuesday

47,839കുടുംബങ്ങൾക്ക്‌ ഓണക്കിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

 സ്വന്തം ലേഖിക

കൊല്ലം 
സൗജന്യ ഓണക്കിറ്റിലൂടെ ജില്ലയിൽ സർക്കാരിന്റെ കരുതൽക്കരം എത്തുക 47,839കുടുംബങ്ങളിൽ. ഓണം സമൃദ്ധമായി ആഘോഷിക്കാൻ മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ (നോൺ പ്രയോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ)കാർഡ് ഉടമകൾക്കുമാണ്‌ കിറ്റ്‌ ലഭ്യമാക്കുന്നത്‌. 
ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്‌, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നിവയും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെടുന്നതാണ് ഓണക്കിറ്റ്. 
റേഷൻകട വഴിയുള്ള ഓണക്കിറ്റ്‌ വിതരണം പുരോഗമിക്കുന്നു. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് ചൊവ്വ മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ടെത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. 14നകം വിതരണം പൂർത്തിയാകും.
 കൊല്ലം താലൂക്കിലാണ്‌ കൂടുതൽ കിറ്റുകൾ വിതരണത്തിനുള്ളത്‌,17,019. കൊട്ടാരക്കര 10,132, കരുനാഗപ്പള്ളി 7650, കുന്നത്തൂർ 3220, പത്തനാപുരം 3565, പുനലൂർ താലൂക്കിൽ 6250 കിറ്റുമാണ്‌ വിതരണത്തിനുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top