24 August Saturday

വീണ്ടും 1000 കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020
തിരുവനന്തപുരം   
തലസ്ഥാനത്ത്‌ 22 ആരോഗ്യപ്രവർത്തകരുൾപ്പെടെ 1,012 പേർക്ക്‌ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കംവഴി 878പേരും  ഉറവിടം വ്യക്തമല്ലാതെ 112പേരുമുണ്ട്. 15 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഏഴുപേർ കൂടി മരിച്ചതോടെ ആകെ മരണം 297 ആയി.  
നെയ്യാറ്റിൻകരയിലെ ശശിധരൻ നായർ(75), പാറശാലയിലെ ചെല്ലമ്മൽ(70), വാമനപുരത്തെ  മഞ്ജു(29), നഗരൂരിലെ നുസൈഫ ബീവി(65), കീഴാറൂരിലെ ഓമന(68), ആര്യനാട്ടെ  വേലുക്കുട്ടി(68), കന്യാകുമാരിയിലെ ഗുണശീലൻ(53) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 
രോഗികളിൽ 418 സ്ത്രീകളും 594 പുരുഷന്മാരുമാണ്. 15 വയസ്സിനു താഴെ 85 പേരും 60 വയസ്സിനു മുകളിൽ 176 പേരുമുണ്ട്. മ്യൂസിയം സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ‌‌ 27 രോ​ഗികളായി. 
 
2,732 പേർ കൂടി നിരീക്ഷണത്തിലായി. ആകെ 30,946 പേർ. 2,886 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ചികിത്സയിലുള്ളവർ- 11,731‌. ആകെ രോഗികളിൽ 27.05 ശതമാനമാണിത്‌. 
 

30000 കവിഞ്ഞ്‌ രോഗമുക്തർ

 

രോഗം ഭേദമായവരുടെ എണ്ണം 30000 കവിഞ്ഞു.1074- പേർ കൂടെ വെള്ളിയാഴ്ച രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തർ 30997 ആയി. രോഗമുക്തി  72.17 ശതമാനമാണ്‌.  
ആകെ രോഗികൾ –- 42951
ചികിത്സയിൽ –- 11,731‌
 മരണം –- 297
 

151 പേർക്കെതിരെ നിയമ നടപടി

 

കോവിഡ്‌ പ്രതിരോധ ഭാഗമായി വെള്ളിയാഴ്ച തലസ്ഥാനത്ത്‌ പൊലീസ്‌ നടത്തിയ പരിശോധനയിൽ 151 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. വിവിധ വിലക്ക് ലംഘിച്ചവരിൽനിന്ന്‌ 26,200- രൂപ പിഴയീടാക്കി. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ രോഗവ്യപനം ഉണ്ടാകുന്ന തരത്തിൽ വിലക്ക് ലംഘിച്ച  17 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്- പ്രകാരവും കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top