23 December Monday

വി അച്യുതനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

വി അച്യുതൻ അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം 
കോശി അലക്‌സ്‌ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
സിപിഐ എം തെക്കേക്കര പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റിയംഗം, നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്‌റ്റല്‍ ആന്‍ഡ് ടെലഫോണ്‍ എംപ്ലോയീസ് യൂണിയന്‍ നേതാവ്, കേരള കര്‍ഷകസംഘം മാവേലിക്കര ഏരിയ കമ്മിറ്റിയംഗം, തെക്കേക്കര സഹകരണബാങ്ക് ഡയറക്‌ടര്‍ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വി അച്യുതന്റെ നാലാം ചരമവാർഷികദിനം ആചരിച്ചു. അനുസ്‌മരണസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്‌സ്‌ ഉദ്ഘാടനംചെയ്‌തു. കെ രാജേന്ദ്രൻ അധ്യക്ഷനായി. 
ജി അജയകുമാർ, ഡോ. കെ മോഹനൻകുമാർ, പ്രൊഫ. വി ഐ ജോൺസൺ, ജി സോമശർമ, കുട്ടൻ എന്നിവർ സംസാരിച്ചു. പ്രൊഫ. ടി എം സുകുമാരബാബു സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top