27 December Friday

റമീസയുടെ മരണം ആശുപത്രിക്കെതിരെ നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

 ഉദുമ

ബാര തൊട്ടിയിലെ ഹുസൈന്റെ മകളും പ്ലസ് വൺ വിദ്യാർഥിനിയുമായ റമീസ തസ്ലീമിന്റെ മജ്ജ മാറ്റിവക്കൽ ചികിത്സക്കിടയിലുള്ള മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണെന്ന്‌  സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
മാസത്തിൽ ഒരു തവണ രക്തം കയറ്റിയാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ ഊർജ്വസ്വലയായി സ്കൂളിലേക്കും മറ്റും പോയ  കുട്ടിയാണ് റമീസ. ജീവിതത്തിൽ വലിയ പ്രതീക്ഷ നൽകി മജ്ജ മാറ്റിവയ്‌ക്കലിന്  കോഴിക്കോട് സ്വകാര്യ ആശുപത്രി അധികൃതരും ഏജന്റുമാരും പ്രലോഭിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് ഈ ആശുപത്രിയിൽ ചികിത്സക്ക്‌ എത്തുന്നത്.
കുട്ടിയുടെ ചികിത്സക്കായി 70 ലക്ഷത്തോളം രൂപ ആശുപത്രി കൈപ്പറ്റി എന്നാണറിയുന്നത്‌. ഈ ആശുപത്രിയിൽ കഴിഞ്ഞ നാല് മാസത്തിനിടയിൽ ഇതേ ചികിത്സ നടത്തിയ മറ്റുനാലുപേർ കൂടി മരിച്ചതായി ആക്ഷേപമുണ്ട്‌. ഇത്‌ സത്യമാണെങ്കിൽ ഗുരുതരമായ വിഷയമാണിത്‌. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ ഊർജിതമായി അന്വേഷണം വേണം. പണത്തിനായി രോഗികളെ കൊല്ലുന്ന ഇത്തരം സ്വകാര്യാശുപത്രി അധികൃതർക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങണം. ഇതു പോലുള്ള കുറ്റകൃത്യം ആവർത്തിക്കാതിരിക്കാൻ  സർക്കാരും ആരോഗ്യ വകുപ്പും സമഗ്ര അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്ന് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
മഞ്ജ മാറ്റിവയ്‌ക്കൽ ശസ്ത്രകിയ കഴിഞ്ഞ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കതിരെ നടപടിയെടുക്കണമെന്ന് മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ കമ്മിറ്റിയും ആവശ്യപ്പെട്ടു. അസോസിയേഷൻ നേതാക്കളായ എം ഗൗരി, പി ലക്ഷ്മി, വി ഗീത, വി പ്രേമ എന്നിവർ റമീസയുടെ വീട് സന്ദർശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top