22 December Sunday

പ്രവാസിസംഘം 
സ്‌നേഹവീട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി കൊടക്കാട് വന്നലോത്തെ നബീസക്ക്‌ നിർമിച്ചുനൽകിയ സ്‌നേഹവീട്‌ സിപിഐ എം ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമൻ കൈമാറുന്നു

 കൊടക്കാട്‌

കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി കൊടക്കാട് വന്നലോം പ്രദേശത്തു നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറി. വന്നലോത്തെ നബീസക്കാണ്‌ വീട്‌ കൈമാറിയത്‌. സിപിഐഎം ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമൻ താക്കോൽ കൈമാറി. നിർമാണ കമ്മിറ്റി ചെയർമാൻ കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി ചന്ദ്രൻ, പ്രസിഡന്റ് ഒ നാരായണൻ,  വി വി കൃഷ്ണൻ, പ്രമീള, തമ്പാൻ കീനേരി, എ സമീറ, എ ഗോപാലകൃഷ്ണൻ, ഫാത്തിമ, കെ മുരളി, ബി റഹ്മത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള സ്വാഗതവും ഏരിയാ സെക്രട്ടറി ചന്ദ്രൻ പുന്നക്കോടൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top