23 December Monday

വെടിക്കെട്ടപകടം: ധനസമാഹരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ഉത്തരമലബാർ തീയ്യ ക്ഷേത്ര സംരക്ഷണ സമിതിയുടെ ധനസമാഹരണം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

 പെരിയ

നീലേശ്വരം തെരു വീരർക്കാവ് അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ  മരിച്ചവരുടെ കുടുംബങ്ങൾക്കും അത്യാസന്ന നിലയിൽ കഴിയുന്നവർക്കും ഉത്തരമലബാർ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി സാമ്പത്തിക സഹായം നൽകും.  
145 ക്ഷേത്ര ഭരണസമിതി ഭാരവാഹികളും സ്ഥാനികരും പങ്കെടുത്ത യോഗത്തിൽ നെല്ലിക്ക തുരുത്തി കഴകം പ്രസിഡന്റ് കെ വി അമ്പാടിയിൽനിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. 
സമിതി പ്രസിഡന്റ് സി രാജൻ പെരിയ അധ്യക്ഷനായി.   കണ്ണൻകുഞ്ഞി,  നാരായണൻ കാട്ടാമ്പള്ളി,  കുഞ്ഞിക്കണ്ണൻ ബേഡകം,  ഐശ്വര്യ കുമാരൻ എന്നിവർ സംസാരിച്ചു.  സമിതി സെക്രട്ടറി കെ നാരായണൻ കൊളത്തൂർ സ്വാഗതവും ഡോ. കെ വി ശശിധരൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top