കണ്ണപുരം
ജില്ലയിലെ ആദ്യ ഹരിത ഗ്രന്ഥശാല, വായനശാല പദവി നേടി കണ്ണപുരം പഞ്ചായത്ത്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്നതിന്റെ ഭാഗമായി അഫിലിയേഷൻ പൂർത്തിയാക്കിയ 17 വായനശാല ആൻഡ് ഗ്രന്ഥലയങ്ങളാണ് ഹരിത സ്ഥാപനമായി മാറ്റിയത്. ഹരിത കേരള മിഷൻ ജില്ലാ കോ-–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ ഹരിത ഗ്രന്ഥശാല സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി, വൈസ് പ്രസിഡന്റ് എം ഗണേശൻ, പി വിദ്യ, എ വി പ്രഭാകരൻ, വി വിനിത, എൻ ശ്രീധരൻ, എം മനോജ്, വി രാജൻ, യു വി സുധാകരൻ എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ എൻ സുനില നന്ദി പറഞ്ഞു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..