22 December Sunday

പൊലീസ് കായികമേള: 
പേരാവൂർ മേഖല ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കണ്ണൂർ റൂറൽ ജില്ലാ പൊലീസ് കായിക മേളയിൽ ചാമ്പ്യന്മാരായ 
പേരാവൂർ സബ്ഡിവിഷൻ ടീം

 മാങ്ങാട്ടുപറമ്പ് 

കണ്ണൂർ റൂറൽ ജില്ലാ പൊലീസ്  സംഘടിപ്പിച്ച മൂന്നാമത് കായികമേളയിൽ പേരാവൂർ മേഖല ചാമ്പ്യന്മാർ. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന കായിക മേളയിൽ115 പോയിന്റ്‌ നേടിയാണ് പേരാവൂർ സബ് ഡിവിഷൻ കിരീടം ചൂടിയത്. 
തുടർച്ചയായി രണ്ടാം വർഷമാണിത്‌. 88 പോയിന്റുള്ള  ഇരിട്ടി സബ് ഡിവിഷൻ രണ്ടാം സ്ഥാനവും 72 പോയിന്റോടെ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് മൂന്നാംസ്ഥാനവും നേടി. 
ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെ പി അനൂപ്  വേഗതകൂടിയ പുരുഷ പൊലീസ് താരമായും ഇരിട്ടിയിലെ സൗമ്യ കുര്യൻ വേഗമേറിയ വനിതാതാരവുമായി
 ജില്ലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി ദീപ വിജയികൾക്ക്  ട്രോഫികൾ നൽകി. ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൽ അധ്യക്ഷനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top