15 November Friday

പെരിങ്ങോം ഏരിയാ സമ്മേളനം സമാപിച്ചു ക്വാറി മാഫിയയുടെ പ്രകൃതി ചൂഷണം അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

സിപിഐ എം പെരിങ്ങോം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ചെറുപുഴയിൽ നടന്ന പ്രകടനം

ചെറുപുഴ 
ക്വാറി മാഫിയയുടെ പ്രകൃതി ചൂഷണം അവസാനിപ്പിക്കണമെന്ന് സിപിഐ എം പെരിങ്ങോം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. റബർ വിലയിടിവ് തടയുക, വന്യജീവികളുടെ കാർഷിക മേഖലയിലെ കടന്നാക്രമണം പ്രതിരോധിക്കുക, ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുക, എരമം പുല്ലുപാറയിൽ ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല ആരംഭിക്കുക, പെരിങ്ങോം താലൂക്ക്‌ ആശുപത്രി സൗകര്യം വർധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പൊതുചർച്ചയിൽ 33 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി പി ശശിധരൻ എന്നിവർ മറുപടി പറഞ്ഞു.  ടി ഐ മധുസൂദനൻ, കെ വി സുമേഷ്, സി സത്യപാലൻ, വി നാരായണൻ, സി കൃഷ്ണൻ, പി സന്തോഷ്‌, സാജൻ കെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കാക്കയംചാൽ കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.  പി ശശിധരൻ അധ്യക്ഷനായി. കെ ഡി അഗസ്റ്റിൻ സ്വാഗതം പറഞ്ഞു.
 
പി ശശിധരൻ പെരിങ്ങോം ഏരിയാ സെക്രട്ടറി
ചെറുപുഴ
സിപിഐ എം പെരിങ്ങോം ഏരിയാ സെക്രട്ടറിയായി പി ശശിധരനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 32 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.  
കെ ഡി അഗസ്റ്റിൻ, കെ പി ഗോപാലൻ, പി വി തമ്പാൻ, പി വി വത്സല, കെ എം ഷാജി, കെ പി കണ്ണൻ, കെ കുഞ്ഞികൃഷ്ണൻ, കെ ബി ബാലകൃഷ്ണൻ, പി നളിനി, എം അരുൺ, കെ വി വിജയൻ, രജനി മോഹൻ, പി പി സിദിൻ, വി വി ഭാസ്കരൻ, പി സജികുമാർ, ടി ആർ രാമചന്ദ്രൻ, കെ കെ ജോയ്, കെ വി ഗോപിനാഥ്, എം വി സുനിൽകുമാർ, സി വി വിഷ്ണുപ്രസാദ് എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top