മമ്പറം/അഞ്ചരക്കണ്ടി
സിപിഐ എം പിണറായി, അഞ്ചരക്കണ്ടി ഏരിയാ സമ്മേളനങ്ങൾക്ക് ആവേശോജ്വല തുടക്കം. പിണറായി ഏരിയാസമ്മേളനം മൈലുള്ളിമെട്ടയിലെ കോച്ചങ്കണ്ടി രാഘവൻ നഗറിൽ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു.
മൈലുള്ളിമെട്ടയിലെ കെ പി സദുമാസ്റ്റർ സ്ക്വയറിൽ മുതിർന്ന അംഗം പി ബാലൻ പതാക ഉയർത്തി. ടി അനിൽ താൽക്കാലിക അധ്യക്ഷനായി. പി എം അഖിൽ രക്തസാക്ഷി പ്രമേയവും പി എം ദിഷ്ണ പ്രസാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി അനിൽ (കൺവീനർ), കെ അനുശ്രീ, സി പി ബേബി സരോജം, വി ശരത്, ടി നിസാർ അഹമ്മദ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി കെ ശശിധരൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതു ചർച്ച തുടങ്ങി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം സുരേന്ദ്രൻ, കാരായി രാജൻ, പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ മനോഹരൻ, ടി ഷബ്‌ന എന്നിവർ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയർമാൻ സി ചന്ദ്രൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ എം സുരേന്ദ്രന് നൽകി ഇ പി ജയരാജൻ പ്രകാശിപ്പിച്ചു.
12 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 178 പേർ പങ്കെടുക്കുന്നു. സമ്മേളന സമാപനത്തോടനുബന്ധിച്ച് ഞായർ വൈകിട്ട് 4.30ന് മൈലുള്ളിമെട്ട കേന്ദ്രീകരിച്ച് ചുവപ്പു വളന്റിയർ മാർച്ചും പ്രകടനവും നടക്കും. വൈകിട്ട് അഞ്ചിന് മമ്പറം കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
അഞ്ചരക്കണ്ടി ഏരിയാ സമ്മേളനം ചക്കരക്കൽ കെ ഭാസ്‌കരൻ നഗറിൽ (ഗോകുലം കല്യാണമണ്ഡപം) സംസ്ഥാനകമ്മിറ്റിയംഗം വി ശിവദാസൻ ഉദ്‌ഘാടനം ചെയ്‌തു. പി ചന്ദ്രൻ പതാക ഉയർത്തി. കെ ദാമോദരൻ താൽകാലിക അധ്യക്ഷനായി. ബി സുമോദ് സൺ രക്തസാക്ഷി പ്രമേയവും വി കെ പ്രകാശിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ദാമോദരൻ, ചന്ദ്രൻ കല്ലാട്ട്, കെ എം രസിൽരാജ്, കെ മുംതാസ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
14 ഏരിയകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 20 ഏരിയാ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഏരിയാ സെക്രട്ടറി കെ ബാബുരാജ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി. സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാഗേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, എൻ സുകന്യ, ജില്ലാകമ്മിറ്റിയംഗങ്ങളായ പി കെ ശബരീഷ് കുമാർ, എം കെ മുരളിഎന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഞായറാഴ്‌ച വൈകിട്ട് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചക്കരക്കൽ ടാക്‌സി സ്‌റ്റാൻഡ്) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേലെ മൗവ്വഞ്ചേരി കേന്ദ്രീകരിച്ച് വളണ്ടിയർമാർച്ചും പ്രകടനവും ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..