23 December Monday

ഓര്‍മ്മുറ്റത്ത് ഒരുവട്ടം കൂടി..

സ്വന്തം ലേഖികUpdated: Sunday Nov 10, 2024

ഗവ. മോഡൽ സ്‌കൂളിൽ പൂർവ വിദ്യാർഥി സംഗമത്തിനെത്തിയ 1984–2005 കാലയളവിൽ അധ്യാപകനായിരുന്ന എസ് കേശവപിള്ള ഉദ്‌ഘാടന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നു

തിരുവനന്തപുരം
തൈക്കാട് ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1975 ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം കൗതുകമായി. സ്‌കൂൾ അസംബ്ലിയോടെ ആരംഭിക്കുന്ന ക്ലാസിന്‌ സമാനമായാണ്‌ പരിപാടി ആരംഭിച്ചത്‌. ലക്ഷ്‌മിയുടെ പ്രാര്‍ഥനയോടെ ചടങ്ങ്‌ ആരംഭിച്ചു. പിന്നീട്‌ പ്രതിജ്ഞ. 
യൂണിഫോമായ വെള്ള ഷർട്ടും കറുത്ത പാന്റും അണിഞ്ഞാണ്‌ ചിലർ എത്തിയത്‌. പഴയകാല മിഠായികള്‍, ഉപ്പിലിട്ടത്‌, കോൽ ഐസ്‌ എന്നിവയും ചിലരുടെ കൈയിലുണ്ടായിരുന്നു. 
ബാഡ്മിന്റണ്‍ ദേശീയ ചാമ്പ്യൻ യു വിമല്‍കുമാർ ഉദ്ഘാടനം ചെയ്‌തു. എ സമ്പത്ത്‌ അധ്യക്ഷനായി. സൂര്യ കൃഷ്‌ണമൂര്‍ത്തി, ഗോപാലകൃഷ്‌ണന്‍, ഐ ബിന്ദു, പ്രിന്‍സിപ്പൽ പ്രമോദ്, എസ് ഗിരീശന്‍, സി പി പ്രകാശ് എന്നിവർ സംസാരിച്ചു. സൂര്യ കൃഷ്‌ണമൂർത്തിയെ ആദരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top