14 November Thursday

സിപിഐ എം വർക്കല ഏരിയ സമ്മേളനം തുടങ്ങി

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2024

സിപിഐ എം വർക്കല ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അം​ഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വർക്കല

സിപിഐ എം വർക്കല ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. പ്രതിനിധി സമ്മേളനം എച്ച് ഹാരിസ് നഗറിൽ (വർഷമേഘ ഓഡിറ്റോറിയം മൈതാനം, വർക്കല) സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി സത്യദേവൻ താൽക്കാലിക അധ്യക്ഷനായി. 
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം മുതിർന്ന പാർടി അംഗം ജെ ശശാങ്കൻ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി മനീഷ് രക്തസാക്ഷി പ്രമേയവും കെ ആർ ബിജു, സ്‌മിത സുന്ദരേശൻ, എസ് സുധാകരൻ, വി സുധീർ, വി സുനിൽ, ലെനിൻ രാജ് എന്നിവർ അനുസ്‌മരണ പ്രമേയവും വി പ്രിയദർശിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ എം ലാജി സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എം കെ യൂസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ബി പി മുരളി, സി അജയകുമാർ, എൻ രതീന്ദ്രൻ, ആർ രാമു, ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, ഒ എസ് അംബിക എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. 
സമ്മേളനത്തിൽ മുതിർന്ന അംഗങ്ങളും ആദ്യകാല പ്രവർത്തകരുമായ 15 പേരെ ആദരിച്ചു. ബി എസ് ജോസ് കൺവീനറും എ നഹാസ്, ബിന്ദു ഹരിദാസ്, ഷാഹിൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. 
ജി എസ് സുനിൽ കൺവീനറായ പ്രമേയം കമ്മിറ്റിയും ടി എൻ ഷിബു തങ്കൻ കൺവീനറായ ക്രെഡൻഷ്യൽ കമ്മിറ്റിയും ശ്രീധരൻകുമാർ കൺവീനറായ മിനിട്‌സ്‌ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ചർച്ചയിൽ 20 പേർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ഞായറാഴ്‌ച തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top