വെങ്കിടങ്ങ്
വീട് ഉയർത്തി പ്രളയത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ് വെങ്കിടങ്ങ് സ്വദേശി പോൾ. പഞ്ചായത്ത് ഗ്രൗണ്ടിനു സമീപം ഇളങ്ങുന്നപ്പുഴ പോളിന്റെ വീട് മൂന്നടി ഉയർത്തി, ഘടനയിൽ മാറ്റം വരുത്തിയാണ് പരീക്ഷണം. തുടർച്ചയായ പ്രളയവും കനത്ത മഴയുംമൂലം വീടിനകത്തേക്കുവരെ വെള്ളം കയറാൻ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരു ചിന്ത ഉയർന്നതെന്ന് തൃശൂരിലെ സർവീസ് സെന്ററിൽ ജോലിചെയ്യുന്ന പോൾ പറയുന്നു.
പുതിയ വീട് നിർമിക്കാൻ ലക്ഷങ്ങൾ വേണ്ടിവരുന്ന സാഹചര്യത്തിൽ വീട് ഉയർത്തുന്നതിനെക്കുറിച്ചും മാറ്റിവയ്‌ക്കുന്നതിനെക്കുറിച്ചും അറിഞ്ഞതോടെയാണ് പോൾ പരീക്ഷണത്തിന് തയ്യാറായത്.
ഹരിയാനയിൽനിന്നുള്ള 25 അംഗ ടീമാണ് വീട് ഉയർത്തിയത്. 25 വർഷം പഴക്കവും 1000 ചതുരശ്ര അടി വിസ്‌തീർണവുമുള്ള കോൺക്രീറ്റ് വീടാണ് 40 ദിവസംകൊണ്ട് 250 ജാക്കി ലിവർവച്ച് ഒരു പോറൽപോലുമേൽക്കാതെ ഉയർത്തിയത്. നാല് ലക്ഷം രൂപയാണ് ചെലവ്.
വീട് ഉയർത്തിയ വിവരം അറിഞ്ഞതോടെ കാണാൻ ജനത്തിരക്കാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..