കാഞ്ഞങ്ങാട്
കുടുംബശ്രീ ജില്ലാമിഷൻ സംഘടിപ്പിച്ച ജില്ലാ ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം വർഷവും നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂൾ 47 പോയന്റോടെ ഓവറോൾ കിരീടം നേടി.
പുല്ലൂർ പെരിയ മഹാത്മ ബഡ്‌സ് സ്‌കൂൾ രണ്ടും മുളിയാർ തണൽ ബഡ്‌സ് സ്‌കൂൾ മൂന്നും സ്ഥാനം നേടി.
പടന്നക്കാട് നെഹ്‌റു കോളേജിൽ നടന്ന മത്സരത്തിൽ ജില്ലയിലെ 15 ബഡ്‌സ് സ്‌കൂളുകൾ പങ്കെടുത്തു.
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് റാഫി ട്രോഫി സമ്മാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..