22 December Sunday

എ കെ അനുസ്‌മരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024

 കാഞ്ഞങ്ങാട്‌ 

സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു പ്രഥമ ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന എ കെ നാരായണന്റെ ഒന്നാം ചരമവാർഷികം ചൊവ്വാഴ്‌ച വിവിധ പരിപാടികളോടെ ആചരിക്കും. സിപിഐ എം കാഞ്ഞങ്ങാട്‌ ഏരിയാകമ്മറ്റി നേതൃത്വത്തിൽ രാവിലെ പ്രഭാതഭേരിയുണ്ടാകും. 
രാവിലെ 10ന്‌ മേലാങ്കേട്ടെ എരിയാ കമ്മറ്റി ഓഫീസിൽ എ കെ നാരായണന്റെ ഫോട്ടോ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ അനാഛാദനംചെയ്യും. പകൽ 3.30ന്‌ പുതിയകോട്ട കേന്ദ്രീകരിച്ച്‌  ചുവപ്പുവളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടക്കും. നാലിന്‌ നോർത്ത്‌ കോട്ടച്ചേരിയിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും.
എ കെ നാരായണന്റെ ഒന്നാം ചരമ വാർഷികം സിഐടിയു നേതൃത്വത്തിൽ വിപുലമായി ആചരിക്കും. രാവിലെ കാസർകോട്‌ ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തും. മുഴുവൻ തൊഴിൽശാലകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി അനുസ്മരണം നടത്തും. 
രാവിലെ 10ന് കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ ചേരുന്ന അനുസ്‌മരണ സമ്മേളനം  സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top