ഗുരുവായൂർ
ചെമ്പൈ വേദിയിൽ യാദൃച്ഛികമായെത്തി സദസ്സിനെ ആഹ്ലാദഭരിതമാക്കിയ സംഗീതാർച്ചനയുമായി ഡോ. വി ആർ ദിലീപ് കുമാർ. തമിഴ്‌നാട് കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും ഗുരുവായൂർ സ്വദേശിയുമായ ദിലീപ് കുമാറാണ് ചെമ്പൈ സംഗീതോത്സവത്തിന്റെ റിലേ കച്ചേരിക്കിടെ തിങ്കൾ രാത്രിയെത്തി സദസ്സിനെ വിസ്മയിപ്പിച്ചത്. നാഗസ്വരാവലി രാഗത്തിൽ ഗരുഡാ ഗമന എന്ന് തുടങ്ങുന്ന കീർത്തനവും ജന സമ്മോദിനി രാഗത്തിൽ ഗോവിന്ദ.... എന്ന് തുടങ്ങുന്ന ബജനും ദിലീപ് കുമാർ അവതരിപ്പിച്ചു. തിരുവിഴ വിജു എസ് ആനന്ദ്(വയലിൻ), ബോംബെ ഗണേഷ്(മൃദംഗം), മങ്ങാട് പ്രമോദ്(ഘടം ) എന്നിവർ പക്കമേളക്കാരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..