16 December Monday

നെൽകർഷകർക്ക്‌ നഷ്ടപരിഹാരം നൽകണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024
കണ്ണൂർ
പെരുമ്പ പുഴയിൽ മുന്നറിയിപ്പില്ലാതെ ബണ്ട് നിർമിച്ചതിനെ തുടർന്ന്‌  നെൽകൃഷി നശിച്ച ചെറുതാഴം പഞ്ചായത്തിലെ അറത്തിൽ വയൽ, പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കാനായി വയൽ എന്നിവിടങ്ങളിലെ കർഷകർക്ക്‌ അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറത്തിൽ പാടശേഖരത്തിൽ 70 ഏക്കറും കാനായി പാടശേഖരത്തിൽ മൂന്ന്‌ ഏക്കറും നെൽകൃഷിയാണ് നശിച്ചത്. മേഘ കൺസ്ട്രക്ഷൻ, ദേശീയപാത അധികൃതർ എന്നിവർ കർഷകർ, ജനപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവരുമായി  ചർച്ച നടത്താതെ മണ്ണിട്ട് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയതാണ്‌  വെള്ളം  കെട്ടിനിന്ന് കൃഷി  നശിക്കാൻ കാരണം.  
അടിയന്തര നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ എഡിഎം സി പത്മചന്ദ്ര കുറുപ്പിന്  നിവേദനം നൽകി. സംസ്ഥാന കമ്മിറ്റി അംഗം പുല്ലായിക്കൊടി ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം എം വി  രാജീവൻ എന്നിവരും  ഒപ്പമുണ്ടായി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top